Breaking news, Latest news, Sports

സാൾട്ടിന്റെ വെടികെട്ട്, ചക്രവർത്തിയുട സ്പിൻ: ഡൽഹിയെ വീഴ്ത്തി കെ കെ ആർ

സാൾട്ടിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കാരുത്തിൽ ഡൽഹിയെ തകർത്ത് കൊൽക്കത്ത. പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കാൻ പോരാടിയ കൊൽക്കത്തയുടെ വിജയം 7 വിക്കറ്റിനായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ വലിയ സ്കോറിലേക്ക് പോകാതെ 153 ൽ ഒതുക്കി കൊൽക്കത്ത. ഒരു അർധ സെഞ്ച്വറി പ്രകടനം പോലും സംഭവിക്കാത്ത ഡൽഹി ഇന്നിങ്സിൽ 26 പന്തിൽ 35 റൺസ് നേടിയ കുൽദീപാണ് ടോപ് സ്കോറർ. 4 ഓവറിൽ 16 റൺസ് സ്വന്തമാക്കിയ വരുൺ ചക്രവർത്തിയാണ് ഡൽഹിയെ തകർത്തത്.

താരതമ്യേനെ എളുപ്പമുള്ള സ്കോർ പിന്തുടർന്നിറങ്ങിയ കൊൽക്കത്ത തുടക്കത്തിലേ തന്നെ സാൾറ്റിന്റെ വെടികെട്ടിൽ കളി പിടിച്ചു, സുനിൽ നരേയ്ൻ എളുപ്പം പുറത്തായെങ്കിലും 33 പന്തിൽ 68 റൺസ് നേടിയ സാൾട്ട് വെടികെട്ട് കാര്യങ്ങൾ കെ കെ ആറിന് അനുകൂലമാക്കി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ റിങ്കു സിംഗ് വന്നെങ്കിലും 11 പന്തിൽ 11 റൺസ് നേടാനെ കഴിഞ്ഞുള്ളു. പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ ശ്രയസും വെങ്കിടെഷ് അയ്യറും ചേർന്ന് പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഡൽഹി നിരയിൽ ആക്സർ പട്ടേൽ രണ്ട് വിക്കറ്റ് നേടി വിനയത്തോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. ഡൽഹി നിലവിൽ ആറാം സ്ഥാനത്താണ്.