Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

ഓട്ടവ-ടൊറൻ്റോ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് വിയ റെയിൽ

ഓട്ടവ : ഓട്ടവയിൽ നിന്നും ടൊറൻ്റോയിലേക്ക് അതിരാവിലെ പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് വിയ റെയിൽ. പുലർച്ചെ 4.19-ന് ഓട്ടവയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.48-ണ് ടൊറൻ്റോ യൂണിയൻ സ്റ്റേഷനിൽ എത്തിച്ചേരുമെന്ന് വിയ റെയിൽ പ്രസിഡൻ്റും CEOയുമായ മരിയോ പെലോക്വിൻ അറിയിച്ചു.

തിങ്കൾ മുതൽ വ്യാഴം വരെ സർവീസ് നടത്തുന്ന വിയ റെയിൽ ട്രെയിൻ 641-ന് കിംഗ്‌സ്റ്റൺ, ബ്രോക്ക്‌വിൽ, കോബർഗ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. മെയ് 27 ന് സർവീസ് ആരംഭിക്കും. യാത്രക്കാർക്ക് ഏപ്രിൽ 29 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

പുതിയ സർവീസിന് പുറമെ നിലവിൽ ഓട്ടവയ്ക്കും ടൊറൻ്റോയ്ക്കും ഇടയിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഓടുന്ന ട്രെയിൻ 644 എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് മരിയോ പെലോക്വിൻ റിപ്പോർട്ട് ചെയ്തു.