Alberta, British Columbia, Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

ലിസ്റ്റീരിയ: മാംസം, പച്ചക്കറി ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചു

ഓട്ടവ : ലിസ്റ്റീരിയ അണുബാധയെ തുടർന്ന് മൂന്ന് ബ്രാൻഡുകളിൽ നിന്നുള്ള നിരവധി മാംസം, പച്ചക്കറി ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. ടി ആൻഡ് ടി കിച്ചൻ, കിംഗ്വുവു, ജൂവേ എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.

cansmiledental

ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളിൽ വിറ്റഴിച്ച സ്‌പൈസി ഡക്ക് നെക്ക്, സ്പൈസി എഡമാം, സ്പൈസി ബീൻ സ്കിൻ തുടങ്ങി നിരവധി ഉൽപ്പനങ്ങളിൽ ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്റ്റീരിയ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്നും അവ വാങ്ങിയ സ്റ്റോറുകളിൽ തിരിച്ചേൽപ്പിക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.

ഭക്ഷണത്തിൽ പലപ്പോഴും കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ എന്നറിയപ്പെടുന്ന ലിസ്റ്റീരിയ മോണോസൈറ്റോജെൻസ്. ലിസ്റ്റീരിയ മൂലം കേടായ ഭക്ഷണം കഴിക്കുന്നത് കാരണം ഛർദ്ദി, ഓക്കാനം, സ്ഥിരമായ പനി, പേശിവേദന, കടുത്ത തലവേദന തുടങ്ങിയവ അനുഭവപ്പെടാം. ഗർഭിണികൾ, പ്രായമായവർ, ദുർബല രോഗപ്രതിരോധശേഷി ഉള്ളവർ എന്നിവർക്ക് പ്രത്യേകിച്ച് അപകടസാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. രോഗബാധിതരായ ഗർഭിണികൾക്ക് നേരിയ, ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുകയുള്ളൂവെങ്കിലും, അണുബാധ അകാല പ്രസവത്തിനോ നവജാതശിശുവിൻ്റെ അണുബാധയ്‌ക്കോ ഇടയാക്കും.