സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് വത്കരണത്തിലേക്ക് സൗദി അറേബ്യ
സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ്വത്കരണത്തിലേക്ക് സൗദി അറേബ്യ. സൗദിയിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയര്‍ന്നതായി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരാശരി ദിവസവും 7 മണിക്കൂറിലേറെ പകുതിയിലധികം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാത്രി ഒന്‍പതിനും 11 നും ഇടയിലുള്ള സമയമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ ഏറ്റവും തിരക്കേറിയ സമയം. അവധി ദിനമായ വെള്ളിയാഴ്ച ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. പ്രതിശീര്‍ഷ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോഗ നിരക്ക് മാസം 44 ജീബിയിലെത്തി.
ഓണ്‍ലൈന്‍ വഴിയുള്ള പര്‍ച്ചേസുകളുടെ നിരക്കിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിംഗിലും വര്‍ധനവുണ്ടായി. 63.7ശതമാനമായി ഓണ്‍ലൈന്‍ ഷോപ്പിങ് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് 63 ശതമാനത്തിലേക്ക് ഉയര്‍ന്നതായിട്ടാണ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.