ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്
യുഎഇയില്‍ മഴ സാധ്യത കണക്കിലെടുത്ത് ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ രാവിലെ 12.30 മുതല്‍ രാത്രി 8 മണി വരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്.
കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ വീടിന് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.