വിദ്വേഷ പ്രസംഗം: മോദിയെ അയോഗ്യനാക്കണമെന്ന ഹർജിയിൽ കഴമ്പില്ലെന്ന് കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് ചോദിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.