പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ ലക്ഷ്മിയെ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. ഒരാഴ്ച്ച മുന്നേ പാലക്കാട് കുത്തന്നൂരിൽ സൂര്യഘാതമേറ്റ് ഒരാൾക്ക് മരണം സംഭവിച്ചിരുന്നു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചിരുന്നത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്.
പാലക്കട് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചൂട് കൂടുമ്പോൾ രോഗങ്ങൾ വർധിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും കൃത്യ സമയങ്ങളിൽ ചികിത്സ തേടണമെന്നും നിർദേശത്തിൽ പറയുന്നു. പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച വരെ 198 പേരാണ് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ ചികിത്സ തേടിയത്. ഇതിൽ 22 പേർ ചെറിയ പൊള്ളലേറ്റ് ചികിത്സ തേടിയവരാണ്.