Header, Home Banner Feature, Home Banner Slider, USA

1,000 അടി താഴ്ചയിലേക്ക് വീണു; പർവ്വതാരോഹകന് ദാരുണാന്ത്യം

വാഷിംഗ്‌ടൺ: അലാസ്കയിലെ കൊടുമുടിയിൽ നിന്നും 1,000 അടി താഴ്ചയിലേക്ക് വീണു മരിച്ച പർവ്വതാരോഹകന്റെ മൃതദേഹം ഹെലികോപ്റ്ററിന്റെ സഹായത്തോടെ കണ്ടെത്തി. മൗണ്ട് ജോൺസൺ പർവതം കയറുന്നതിനിടെ ആയിരുന്നു അപകടം. 52 വയസ്സുള്ള റോബി മീക്കസ് ആണ് മരണപ്പെട്ടത്.

സഹയാത്രികയും കാലിഫോർണിയ സ്വദേശിനിയുമായ യുവതിയെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരു പർവ്വതാരോഹക സംഘമാണ് ഇരുവർക്കും അപകടം സംഭവിച്ചത് കാണാനിടയായത്. തുട‍ർന്ന് അപകടസ്ഥലത്തേക്ക് എത്തിയ ഇവർ ഒരാൾ മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ രക്ഷിച്ച ഇവർ മഞ്ഞുകൊണ്ടുള്ള ഗുഹ സൃഷ്ടിച്ച് അവിടെ സംരക്ഷിക്കുകയും ചെയ്തു.