സൗദിക്കും ചൈനക്കുമിടയില്‍ വിമാന സര്‍വീസ്; മെയ് 6ന് ആരംഭിക്കും
സൗദിക്കും ചൈനക്കുമിടയില്‍ പ്രതിദിന വിമാന സര്‍വീസിന് തുടക്കം കുറിക്കുന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മെയ് ആറ് മുതല്‍ സര്‍വീസിന് തുടക്കമാകും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക. ജൂലൈ രണ്ട് മുതല്‍ സര്‍വീസുകളുടെ എണ്ണം ഏഴായി ഉയര്‍ത്തും. ബെയ്ജിംഗില്‍ നിന്നും റിയാദിലേക്ക് നേരിട്ടാണ് സര്‍വീസ്. ചൈന ഏയര്‍ലൈന്‍സാണ് സര്‍വീസ് ആരംഭിക്കുന്നത്.
സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതില്‍ സര്‍വീസ് മുഖ്യ പങ്ക് വഹിക്കുമെന്ന് ഗാക്ക വ്യക്തമാക്കി. സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും രാജ്യത്തെ എയര്‍കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും വ്യോഗമ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കൂടിയാണ് സര്‍വീസ്.
സര്‍വീസ് വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും ഏറെ പ്രയോജനപ്രദമാകും. ഒപ്പം ടൂറിസം മേഖലയില്‍ സൗദി ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ എളുപ്പം പൂര്‍ത്തീകരിക്കുന്നതിനും സര്‍വീസ് ഗുണകരമാകും.