മൂന്നാര്‍ പുഷ്പമേള ഇന്ന് മുതല്‍
ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാര്‍ പുഷ്പമേള ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. ദേവികുളം റോഡിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മേള ഒരുക്കിയിരിക്കുന്നത്.
വിദേശയിനം ചെടികള്‍ ഉള്‍പ്പെടെ 1500ഓളം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ ഡിജെ, ഗാനമേള, മ്യൂസിക്കല്‍ ഫൗണ്ടന് എന്നിവ ഉണ്ടാകും.