പിക്കറിങിൽ ട്രക്ക് പൊട്ടിത്തെറിച്ച് 4 പേർക്ക് പരുക്ക്
ടൊറൻ്റോ : പിക്കറിങിലെ മാലിന്യ കേന്ദ്രത്തിൽ ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഹൈവേ 401 ന് തെക്ക്, ബ്രോക്ക് റോഡിന് സമീപം 1070 ടോയ് അവന്യൂവിലുള്ള GFL എൻവയോൺമെൻ്റൽ സൈറ്റിലാണ് സംഭവം.
സംഭവത്തിൽ നാല് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടുപേർക്ക് നിസ്സാര പരിക്കുണ്ട്. മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണച്ചതായി ദുർഹം റീജൻ പൊലീസ് സർവീസ് പറഞ്ഞു. എന്നാൽ, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.