പിഎൻപി ഡ്രോ: ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി മൂന്ന് പ്രവിശ്യകൾ
ഓട്ടവ : ഈ ആഴ്ച ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ എന്നിവ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഏപ്രിൽ 20-26
ഒൻ്റാരിയോ
ഏപ്രിൽ 23-ന്, ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വഴി ഫോറിൻ വർക്കേഴ്സ് സ്ട്രീൽ 209 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 53 സ്കോറുകൾ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. സ്‌കിൽഡ് ട്രേഡ് തൊഴിലുകളിലേക്ക് പ്രവിശ്യ 630 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ജനുവരി 9 ന് ശേഷം ഇത്തരമൊരു നറുക്കെടുപ്പ് ആദ്യമായിരുന്നു.
ബ്രിട്ടിഷ് കൊളംബിയ
ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി) ഏപ്രിൽ 23-ന് ചെറിയ നറുക്കെടുപ്പ് നടത്തി, സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകളിൽ നിന്നും (എക്‌സ്‌പ്രസ് എൻട്രി ബിസി കാൻഡിഡേറ്റുകൾ ഉൾപ്പെടെ) 86 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
കൂടാതെ കുറഞ്ഞത് 120 സ്കോർ ഉള്ള സാങ്കേതിക തൊഴിലുകളിൽ 45 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഹെൽത്ത് കെയർ തൊഴിലുകളിലേക്ക് 95 എന്ന മിനിമം സ്‌കോർ ഉള്ള 19 ഉദ്യോഗാർത്ഥികളെയും പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ചൈൽഡ് കെയർ, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലായി 11 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. അവസാനമായി, കുറഞ്ഞത് 85 സ്കോർ ഉള്ള വെറ്ററിനറി ജോലികളിൽ അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
മാനിറ്റോബ
ഏപ്രിൽ 24-ന്, ഏറ്റവും പുതിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിൽ 327 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 811 സ്കോർ ഉള്ള, മാനിറ്റോബയിൽ പോസ്റ്റ്-സെക്കൻഡറി പഠനം പൂർത്തിയാക്കിയ, മാനിറ്റോബ സ്‌കിൽഡ് വർക്കേഴ്സ് സ്ട്രീമിൽ നിന്നുള്ള 203 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു.
ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീം വഴി 66 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. അവസാനമായി, കുറഞ്ഞത് 644 സ്കോർ ഉള്ള സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം വഴി 58 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി അറിയിച്ചു.