താൽക്കാലിക കരാർ: പണിമുടക്ക് പിൻവലിച്ച് പിയേഴ്സൺ എയർലൈൻ കാറ്ററിംഗ് തൊഴിലാളികൾ
ടൊറൻ്റോ: ഇൻ-ഫ്ലൈറ്റ് സേവനത്തിനിലെ കാറ്ററിങ്ങ് തൊഴിലാളികളുമായി താൽക്കാലിക കരാറിലെത്തിയതായി എയർലൈൻ കാറ്ററിംഗ് കമ്പനിയായ ഗേറ്റ് ഗൗർ. പണിമുടക്ക് ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. എയർലൈൻ കാറ്ററിംഗ് കമ്പനിയായ ഗേറ്റ് ഗൗർമെറ്റിലെ എണ്ണൂറിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ടീംസ്റ്റേഴ്സ് ലോക്കൽ യൂണിയൻ 647, വേതന വർധനവിനുള്ള കമ്പനിയുടെ അന്തിമ ഓഫർ നിരസിച്ചതിനെത്തുടർന്നായിരുന്നു ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.
അതേസമയം യൂണിയൻ അംഗങ്ങൾ ഗേറ്റ് ഗൗർ കമ്പനിയുമായുള്ള താൽക്കാലിക കരാർ അംഗീകരിക്കേണ്ടതുണ്ട്. ഇതിനായി യൂണിയൻ അംഗങ്ങൾ തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തും. കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കരാർ അംഗീകരിച്ചാൽ ചൊവ്വാഴ്ചയോടെ ജീവനക്കാർ തിരിച്ച് ജോലിയിൽ പ്രവേശിക്കും.