ജൂണ്‍ 23 മുതല്‍ ഗൂഗിള്‍ പോഡ്കാസ്റ്റ് പ്രവര്‍ത്തിക്കില്ല
ജൂണ്‍ 23ല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പങ്കുവെച്ച ബ്ലോഗില്‍ പോഡ്കാസ്റ്റ് സേവനം നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പോഡ്കാസ്റ്റിലെ സബ്സ്ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒപിഎംഎല്‍ ഫയലായി പോഡ്കാസ്റ്റ് സബ്സ്ക്രിപ്ഷന് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ജൂലൈ 29 വരെയാണ് മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാകുന്നത്.
നിലവില്‍ ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. ഇതിനായി ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറക്കുക. തുടര്‍ന്ന് സ്ക്രീനില്‍ മുകളില്‍ കാണുന്ന എക്സ്പോര്‍ട്ട് സബ്സ്ക്രിപ്ഷന്‍സ് ബട്ടന് ടാപ്പ് ചെയ്യുക. തുടര്‍ന്ന് എക്സ്പോര്‍ട്ട് ടു യൂട്യൂബ് മ്യൂസിക് സെക്ഷന്‍ കീഴില്‍, എക്സ്പോര്‍ട്ട് ബട്ടണ്‍ ടാപ്പ് ചെയ്യണം. അപ്പോള്‍ യൂട്യൂബ് മ്യൂസിക് ഓപ്പണാകും. തുടര്‍ന്ന് സബ്സ്ക്രിപ്ഷന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദ്യം കാണിക്കും. തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത ശേഷം കണ്ടിന്യൂ ബട്ടണ്‍ ടാപ്പ് ചെയ്യുക.
യൂട്യൂബ് മ്യൂസിക് ലൈബ്രറിയില്‍ ഇവ തേഡ് പാര്‍ട്ടി പോഡ്കാസ്റ്റ് ആയിയാണ് ഉള്‍പ്പെടുത്തുക. ഒപിഎംഎല്‍ ഫയലായി ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പില്‍ നിന്ന് സബ്സ്ക്രിപ്ഷന് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള മറ്റൊരു പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനും സാധിക്കും.