Canada, Header, Home Banner Feature, Home Banner Slider, Latest news, Local, New Brunswick, Ontario, Special
ക്ലാസ് മുറിയിലെ സെൽഫോൺ നിരോധനം കർശനമാക്കാൻ ഒരുങ്ങി ന്യൂബ്രൺസ് വിക്
ഫ്രെഡറിക്ടൺ : ക്ലാസ് മുറിയിൽ സെൽഫോണുകൾ നിരോധിക്കുന്ന കാര്യത്തിൽ ഒൻ്റാരിയോയുടെ പാത പിന്തുടരാൻ തയ്യാറെടുക്കുകയാണ് ന്യൂബ്രൺസ് വിക്. സെൽഫോൺ ഉപയോഗം കൂടുതൽ കർശനമായി കൈകാര്യം ചെയ്യുന്നതിനായി പോളിസി 311-ൽ മാറ്റങ്ങൾ വരുത്താൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെൻ്റ് തയ്യാറെടുപ്പുകൾ ആരംഭിച്ചു.
സ്കൂളുകളിലെ സെൽഫോൺ ഉപയോഗത്തിൽ ഒൻ്റാരിയോ കൂടുതൽ കർശനമായ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ന്യൂബ്രൺസ് വിക് നടപടി. ഒൻ്റാരിയോയിൽ സെപ്തംബർ മുതൽ, കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ് 6 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഫോൺ ഉപയോഗത്തിൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും. 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് ഫോൺ ഉപയോഗത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.