കനത്ത കാറ്റ്: മാനിറ്റോബയിലും വിനിപെഗ് തടാകത്തിലും മഞ്ഞ് അടിഞ്ഞ് കൂടുമെന്ന് മുന്നറിയിപ്പ്
ഈ വാരാന്ത്യത്തില്‍ കനത്ത കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മാനിറ്റോബയിലും വിനിപെഗ് തടാകത്തിലും മഞ്ഞ് അടിഞ്ഞ് കൂടുമെന്ന് പ്രവിശ്യ ഗവണ്മെന്റ് മുന്നറിയിപ്പ് നല്കി. ശനിയാഴ്ച രാവിലെ തുടങ്ങിയ കാറ്റ് ഞായറാഴ്ച രാവിലെ നീണ്ടുനില്‍ക്കുമെന്നും മണിക്കൂറില്‍ 60 കിലോമിറ്റര്‍ വേഗതിയില്‍ വീശുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മാനിറ്റോബ തടാകത്തിന്റെ തെക്കും വിക്ടോറിയ ബീച്ചിനും ഗിംലിക്കും സമീപമുളള വിനിപെഗ് തടാകവുമാണ് അപകടസാധ്യതയുളള പ്രദേശങ്ങളായി പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്.
കഴിഞ്ഞാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ ട്വിന്‍ ലേക്സ് ബീച്ചില്‍ മഞ്ഞ് അടിഞ്ഞ് വീണ് സെന്റ് ലോറന്റിലെ ആര്എമ്മിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.