‘ഇപി ജയരാജന്- ജാവദേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാന്‍’: ടിജി നന്ദകുമാര്‍
ഇപി ജയരാജന്- ജാവദേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചതെന്നും ടിജി നന്ദകുമാര്‍ പറഞ്ഞു.
ബിജെപി കേരള നേതൃത്വത്തെ ജയരാജന് വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ പി ജയരാജന് ആവേശമായി. കെ കരുണാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് ചാടിക്കാന്‍ താന്‍ നീക്കം നടത്തിയിരുന്നു. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം.
ഇ പി ജയരാജന് വിഷയത്തില്‍ ശോഭ സുരേന്ദ്രന് പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന് ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. 45 മിനിറ്റ് നീണ്ടെന്ന കൂടിക്കാഴ്ചയായിരുന്നു ഇ പി ജയരാജന്- ജാവദേക്കര്‍ തമ്മില്‍ നടത്തിയത്. ഇ പി ജയരാജന് ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെയാണ്. ഇ പി ജയരാജന്റെ മകന്റെ ഫ്ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.