അഫ്ഗാനിൽ പള്ളിയിൽ വെടിവെപ്പ്; ആറുപേർ കൊല്ലപ്പെട്ടു
പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഇമാം ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ഹെറാത്ത് പ്രവിശ്യയിലെ ഗുസാര ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇമാം സമാൻ പള്ളിയിൽ പ്രാർഥിക്കുന്നവർക്കുനേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖാനി പറഞ്ഞു. താലിബാന്റെ എതിരാളികളായ ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘം പതിവായി രാജ്യത്തെ സ്കൂളുകൾക്കും ആശുപത്രികൾക്കും ശിയാ പള്ളികൾക്കും നേരെ ആക്രമണം നടത്തുന്നുണ്ട്. ആക്രമണത്തെ മുൻ പ്രധാനമന്ത്രി ഹമീദ് കർസായി അപലപിച്ചു.