Canada, Header, Home Banner Feature, Home Banner Slider, Local, Ontario

ഹാൾട്ടൺ-യോർക്ക് ആറുവരിപ്പാത 2025 ഓടെ; ഡഗ് ഫോർഡ്

ടൊറൻ്റോ : ഒൻ്റാരിയോ ഹൈവേ 413 ൻ്റെ നിർമ്മാണം 2025 ൽ ആരംഭിക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ്. ചൊവ്വാഴ്ച കാലെഡനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രീമിയർ ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണ പ്രവർത്തങ്ങൾ പ്രവിശ്യ ഏറ്റെടുക്കും. മെയ് പകുതിയോടെ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് ഡഗ് ഫോർഡ് അറിയിച്ചു.

ഹാൾട്ടൺ-യോർക്ക് ആറുവരിപ്പാത പദ്ധതി ഹൈവേ 401, 407, 410 എന്നിവയെയും ബന്ധിപ്പിക്കുന്ന ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗ്രേറ്റർ ടൊറൻ്റോ-ഹാമിൽട്ടൺ റൂട്ടിലെ യാത്രക്കാർക്ക് ഇനി ഗതാഗത കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാം. ഏകദേശം അരമണിക്കൂർ സമയ ലാഭവും പദ്ധതി ഉറപ്പ് നൽകുന്നു. 52 കിലോമീറ്റർ ഹൈവേ, ആറുവരിപ്പാത ഡഗ് ഫോർഡിന്‍റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിൽ ഒന്നാണ്.