Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Saskatchewan

സമരം ശക്തമാക്കി സാസ്കറ്റൂൺ കെയർ ഹോം ജീവനക്കാർ

സാസ്കറ്റൂൺ : പണിമുടക്ക് ശക്തമാക്കി നഗരത്തിലെ കെയർ ഹോം ജീവനക്കാർ. മെയ് ഒന്ന് മുതൽ ചില ഡ്യൂട്ടികൾ ഉൾപ്പെടെ ചില സേവനങ്ങൾ പിൻവലിക്കുമെന്ന് സാസ്കറ്റൂൺ ലൂഥർകെയർ കമ്മ്യൂണിറ്റികൾ നടത്തുന്ന ഗ്രൂപ്പ് ഹോമുകളിലെ കെയർ ഹോം ജീവനക്കാരുടെ യൂണിയനായ സർവീസ് എംപ്ലോയീസ് ഇൻ്റർനാഷണൽ യൂണിയൻ വെസ്റ്റ് (എസ്ഇഐയു-വെസ്റ്റ്) പ്രഖ്യാപിച്ചു.

ആഴ്ചയിലെ വേതനവും അവധി ദിനങ്ങളും ഉൾപ്പെടെയുള്ള കരാർ ചർച്ചകൾക്കിടെ നിരവധി വിഷയങ്ങളിൽ ഇരുപക്ഷവും ഭിന്നത തുടരുന്നതായി SEIU-വെസ്റ്റ് പ്രസിഡൻ്റ് ബാർബറ കേപ്പ് പറഞ്ഞു. അതേസമയം വേതന വർധന, മെഡിക്കൽ കെയർ ലീവ്, സൈനിംഗ് ബോണസ് എന്നിവ ഉൾപ്പെടുന്ന ന്യായമായ കരാർ വാഗ്ദാനം ചെയ്തതായി ലൂഥർകെയർ കമ്മ്യൂണിറ്റികൾ അറിയിച്ചു.

വേതന വർധനയും വിശ്രമത്തിനായി തുടർച്ചയായി രണ്ട് ദിവസത്തെ അവധിയും കരാർ ചർച്ചകളിലെ പ്രധാന ആവശ്യങ്ങളാണെന്ന് ബാർബറ പറയുന്നു. ആഴ്ചയിൽ ഏഴു ദിവസവും തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് പോലും ആവശ്യമായ വിശ്രമം ലഭിക്കുന്നില്ലെന്നും യൂണിയൻ പറയുന്നു. ജീവനക്കാർക്ക് തുടർച്ചയായി രണ്ട് ദിവസത്തെ അവധി ആവശ്യമാണെന്നും ബാർബറ പറഞ്ഞു.