സഭ്യമല്ലാത്ത വാക്ക്: പിയേർ പൊളിയേവിനെ ഹൗസ് ഓഫ് കോമൺസിൽ നിന്ന് പുറത്താക്കി
ഓട്ടവ : ചോദ്യോത്തര വേളയിൽ സഭ്യമല്ലാത്ത വാക്ക് ഉപയോഗിച്ച പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവിനെ ഹൗസ് ഓഫ് കോമൺസിൽ നിന്നും സ്പീക്കർ ഗ്രെഗ് ഫെർഗസ് പുറത്താക്കി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ “വാക്കോ” എന്ന് വിളിച്ചത് പിൻവലിക്കാൻ പൊളിയേവിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, എല്ലാ കൺസർവേറ്റീവ് എംപിമാരും പ്രതിഷേധവുമായി ചേംബർ വിട്ടു. സ്പീക്കറുടെ നിർദ്ദേശങ്ങൾ അവഗണിച്ചതിന് കൺസർവേറ്റീവ് എംപി റേച്ചൽ തോമസിനെയും പുറത്താക്കിയിരുന്നു.
താൻ “വാക്കോ” എന്ന വാക്കിന് പകരം “റാഡിക്കൽ” എന്ന് ഉപയോഗിക്കുമെന്ന് പിയേർ പൊളിയേവ് പറഞ്ഞു. അതേസമയം പിയേർ പൊളിയേവ് പ്രതിപക്ഷ നേതാവിന്‍റെ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ഫെർഗസ് പറയുന്നു. സംഭവങ്ങൾക്ക് തൊട്ടുമുമ്പ്, തീവ്ര വലതുപക്ഷ തീവ്രവാദികളുമായി പൊളിയേവ് സഹവസിക്കുന്നുവെന്നും അങ്ങനെ ചെയ്യുന്ന ഒരാൾ പ്രധാനമന്ത്രിയാകാൻ യോഗ്യനല്ലെന്നും ട്രൂഡോ ആരോപിച്ചിരുന്നു.