Breaking news, Canada, Header, Home Banner Feature, Home Banner Slider, International, Latest news, Ontario
വേതന വർധന: പണിമുടക്കിന് പൂർണ്ണ പിന്തുണയുമായി ടിടിസി ജീവനക്കാർ
ടൊറന്റോ: വേതന വർധന ആവിശ്യപ്പെട്ട് ടൊറൻ്റോ ട്രാൻസിറ്റ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിന് പൂർണ്ണ പിന്തുണയുമായി ടിടിസി ജീവനക്കാർ. 12,000 ട്രാൻസിറ്റ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അമാൽഗമേറ്റഡ് ട്രാൻസിറ്റ് യൂണിയൻ (ATU) ലോക്കൽ 113, വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ അംഗത്വ വോട്ടെടുപ്പിൽ 9,253 അംഗങ്ങൾ പങ്കാളികളായി. 99.3 ശതമാനം പേർ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
പണിമുടക്കിനുള്ള ഈ വലിയ പിന്തുണയിലൂടെ തൊഴിലാളികൾ ടിടിസിക്കും നഗരത്തിനും പ്രവിശ്യയ്ക്കും ശക്തമായ സന്ദേശം നൽകുന്നതായി എടിയു ലോക്കൽ 113 പ്രസിഡൻ്റ് മാർവിൻ ആൽഫ്രഡ് പറഞ്ഞു. ടിടിസിയെ അവശ്യ സേവനമായി പ്രഖ്യാപിച്ച കോടതി വിധി കഴിഞ്ഞ വർഷം റദ്ദാക്കിയതിന് ശേഷം, 13 വർഷത്തിനിടെ ഇതാദ്യമായാണ് യൂണിയനൈസ്ഡ് ടിടിസി തൊഴിലാളികൾ നിയമപരമായി പണിമുടക്കുന്നത്.