വെടികെട്ട് നടന്നില്ല: ചെന്നൈയോട് 78 റൺസിന് തോറ്റ് ഹൈദരാബാദ്
വെടികെട്ട് ബാറ്റിംഗ്കൊണ്ട് എതിരാളുകളുടെ ആത്മവിശ്വാസം തകർത്ത് വിജയം സ്വന്തമാക്കുന്ന ഹൈദരബാദിന്റെ ചിറകരിഞ്ഞ് സി എസ് കെ. 78 റൺസിനായിരുന്നു ചെന്നൈയുടെ തകർപ്പൻ വിജയം. ടോസ് നേടിയ എസ് ആർ എച്ച് നായകൻ പാറ്റ് കമിൻസ് ചെന്നൈയെ ബാറ്റിംഗിന് അയച്ചു. ചെന്നൈ വെടികെട്ടിൽ ഹൈദരബാദിന് വിജയ ലക്ഷ്യം 212 റൺസ്. നായകൻ ഗെയ്ക്വദിന്റെ വെടികെട്ടിന്റെ കരുത്തിലാണ് 200 ന് മുകളിൽ സ്കോർ ടീം നേടിയത്. സെഞ്ച്വറിയ്ക്ക് രണ്ട് റൺസ് അകലെയാണ് താരം വീണത്. 54 പന്തിൽ 98 റൺസ് ഡാരി മിച്ചലിന്റെ അർധ സെഞ്ച്വറിയും ടീമിന് കരുത്തായി. ധോണി 5 റൺസ് നേടി പുറത്താകാതെ നിന്നു. ഈ സീസണിൽ ഇത് ഏഴാം മത്സരത്തിലാണ് ധോണി പുറത്താകാതെ നിൽക്കുന്നത്.
മറുപടി ബാറ്റിംഗിൽ ഹൈദരബാദിന്റെ വിജയം ആരാധകർ ഉറപ്പിച്ചതാണ്. തുടർച്ചയായി 200 ന് മുകളിൽ സ്കോർ ചെയ്യുന്ന ടീമിന് വിജയം ഉറപ്പാണല്ലോ പക്ഷെ കാര്യങ്ങൾ ചെന്നൈയ്ക്ക് അനുകൂലമായിരുന്നു. 4 വിക്കറ്റ് നേടിയ തുഷാർ ദേഷ്പാണ്ടെയുടെ കരുത്തിൽ വെടികെട്ട് ടീമിനെ ചെന്നൈ 134 റൺസിന് എറിഞ്ഞിട്ടു. 32 റൺസ് നേടിയ മാക്രാം മാത്രമാണ് അല്പമെങ്കിലും തിളങ്ങിയത്. പാതിരാനയും മുസ്തഫിസുർ റഹ്മാനും 2 വികറ്റും, ജഡേജയും താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഹൈദരബാദിന്റെ തുടർച്ചയായ രണ്ടാം പരാജയാമായിരുന്നു ഇന്നത്തേത്. നേരത്തെ ബാംഗളുരുവിനോടും ഹൈദരാബാദ് തോറ്റു. ഐ പി എൽ പ്ലേഓഫ് ചിത്രം തെളിഞ്ഞുവരുന്ന സാഹചര്യത്തിൽ വിജയം ടീമുകൾക്ക് നിർണായകമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ചെന്നൈ മൂന്നാമതും ഹൈദരാബാദ് നാലാമതുമാണ്. രണ്ട് ടീമിനും പത്ത് പോയിന്റ് വീതമാണുള്ളത്. 98 റൺസ് നേടിയ ചെന്നൈ നായകൻ ഗെയ്ക്വദാണ് ഇന്നത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.