വുഡ്‌ലാൻഡ് കരിബൗ സംരക്ഷണ നടപടി അനിവാര്യം: സ്റ്റീവൻ ഗിൽബോൾട്ട്
വംശനാശഭീഷണി നേരിടുന്ന കെബെക്കിലെ വുഡ്‌ലാൻഡ് കരിബൗയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട്. കെബെക്ക് സർക്കാർ കരിബൗ സംരക്ഷണ പദ്ധതി മെയ് ഒന്നിനകം നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പ്രവിശ്യ നടപടിയെടുത്തില്ലെങ്കിൽ കാരിബൗയെ സംരക്ഷിക്കാൻ ഫെഡറൽ കാബിനറ്റ് ഡിക്രി ആവശ്യപ്പെടുമെന്ന് ഗിൽബോൾട്ട് പറഞ്ഞിരുന്നു. ആവാസവ്യവസ്ഥയുടെ നാശം, വ്യാവസായിക പ്രവർത്തനങ്ങൾ, വേട്ടയാടൽ എന്നിവയുടെ ഫലമായി കെബെക്കിലെ വുഡ്‌ലാൻഡ് കാരിബൗ ജനസംഖ്യ കുറഞ്ഞു വരികയാണ്. പ്രവിശ്യയിൽ ഏകദേശം 5,200 മൃഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് 2022-ൽ പ്രവിശ്യാ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.