Latest news, Sports

വീണ്ടും വീണ് മുംബൈ ; 4 വിക്കറ്റിന് വിജയിച്ച് ലക്നൗ

മുൻ ക്യാപ്റ്റൻ രോഹിത്തിന്റെ പിറന്നാൾ ദിനത്തിലും വിജയം സ്വന്തമാക്കാൻ കഴിയാതെ മുംബൈ ഇന്ത്യൻസ്. അതിനിർണായകമായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയിംസിനെതിരെ നാലു വിക്കറ്റിന്റെ തോൽവിയാണ് മുംബൈ വഴങ്ങിയത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ലക്നൗ സൂപ്പർ ക്യാപ്റ്റൻ രാഹുലിന്റെ തീരുമാനം ശരിവെക്കും വിധം തുടക്കത്തിലെ തന്നെ മുംബൈയുടെ വിക്കറ്റുകൾ വീണു. ക്യാപ്റ്റൻ ഹർദിക്കിന്റെയടക്കം വിക്കറ്റുകൾ നഷ്ടമായി 27 റൺസിന് നാല് നിലയിലേക്കാണ് മുംബൈ തകർന്നത്. പിന്നീട് ഇഷാൻ വിഷൻ 31 റൺസ് നേടിയെങ്കിലും ഇത്രയും റൺസ് നേടാൻ 36 പന്തുകളാണ് കിഷൻ ഉപയോഗിച്ചത്. പിന്നീട് ടീം ഡേവിഡിന്റെയും ബദേരയുടെയും ബാറ്റിംഗ് ആണ് മുംബൈ സ്കോർ 144 എത്താൻ സഹായിച്ചത്. ടീം ഡേവിഡ് 35ഉം വധേര 46 റൺസും നേടി.

മറുപടി ബാറ്റിംഗിൽ അവസാന ഓവറിൽ ആണ് ലക്നൗ വിജയം നേടിയത്.62 റൺസ് നേടിയ സ്റ്റോയിനിസാണ് ലക്നൗ ടോപ് സ്കോർ. മുംബൈയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹർദിക് രണ്ട് വിക്കറ്റ് നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല

നിലവിൽ പോയിന്റ് പട്ടികയിൽ ബംഗളൂരുവിന് മുകളിലായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. വിജയത്തോടെ തങ്ങളുടെ മൂന്നാം സ്ഥാനം സുരക്ഷിതമാക്കാൻ ലകനൗവിനായി