Canada, Header, Home Banner Feature, Home Banner Slider, Ontario

വിറ്റ്ബിയിൽ വാഹനാപകടം: നിരവധി പേർക്ക് പരുക്ക്

ടൊറന്റോ : വിറ്റ്ബി ഹൈവേ 401-ൽ മോഷണകേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

ക്ലാരിംഗ്ടണിലെ ഗ്രീൻ റോഡിനും ഹൈവേ 2 നും സമീപം നടന്ന മോഷണകേസിലെ പ്രതികൾ പൊലീസുകാരിൽ നിന്നും രക്ഷപ്പെട്ട് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ കയറിവന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എത്ര പേർക്ക് പരുക്കേറ്റു എന്നത് വ്യക്തമല്ല. അപകടത്തെ തുടർന്ന് ഹൈവേ 401 അടച്ചു.