വിനിപെഗിൽ ട്രെയിനിടിച്ച് കൗമാരക്കാരന് ഗുരുതര പരുക്ക്
വിനിപെഗ് : നഗരത്തിൽ ട്രെയിനിടിച്ച് കൗമാരക്കാരന് ഗുരുതര പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് നാലരയോടെ പെമ്പിന ഹൈവേയുടെ 2400 ബ്ലോക്കിന് സമീപമാണ് സംഭവം.
അപകടത്തിൽ പതിനാറ് വയസ്സുള്ള കൗമാരക്കാരനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിനിപെഗ് ഫയർ ആൻഡ് പാരാമെഡിക് സർവീസ് അറിയിച്ചു. പിന്നീട് ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വിനിപെഗ് പൊലീസ് പറഞ്ഞു.
റെയിൽവേ ലൈനുകളിലും പരിസരങ്ങളിലും ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.