വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു: പ്രതിയുടെ ചിത്രം പുറത്തുവിട്ട് ടൊറന്റോ പൊലീസ്
ടൊറന്റോ : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിലെ കാലിഡോണിയ പരിസരത്ത് നിരവധി വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച പ്രതിയുടെ ചിത്രം ടൊറന്റോ പൊലീസ് പുറത്തുവിട്ടു. ഏപ്രിൽ 16 നും 17 നും ഇടയിൽ കാലിഡോണിയക്കും റോജേഴ്‌സ് റോഡിനും സമീപം നിരവധി തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറഞ്ഞു.
മെലിഞ്ഞ ശരീരപ്രകൃതമുള്ള പ്രതിയെ ബേസ്ബോൾ തൊപ്പി, പച്ച ഷർട്ട്, വെള്ള ഷൂസ്, ചുവന്ന ഡഫിൾ ബാഗ് എന്നിവ ധരിച്ചാണ് അവസാനമായി കണ്ടത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-1300 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് നിർദേശിച്ചു.