Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario

വാക്ക് തർക്കത്തിനൊടുവിൽ ബാൽക്കണിയിൽ നിന്ന് വീണ് മരണം: ഒരാൾ അറസ്റ്റിൽ

ടൊറൻ്റോ : തർക്കത്തെ തുടർന്ന് നഗരത്തിലെ അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ നിന്നും വീണ് ഒരാൾ മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ഏപ്രിൽ 24 ന് അർദ്ധരാത്രി ചർച്ച്-ഷട്ടർ സ്ട്രീറ്റിന് സമീപമാണ് സംഭവം. റയാൻ വില്യംസ് (38) ആണ് മരിച്ചത്.

റയാൻ വില്യംസ് അമ്മയോടൊപ്പം താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിനുള്ളിൽ ജോഷ്വ പിൽഗ്രാം(29) എന്നയാളുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.വില്യംസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയെ കസ്റ്റഡിയിലെടുത്തതായും രണ്ടാം ഡിഗ്രി കൊലപാതകത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.