Canada, Header, Home Banner Feature, Home Banner Slider, Latest news

വയോധികനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

ടൊറന്റോ : ഡോൺ മിൽസ് സ്റ്റേഷനിൽ വയോധികനെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാങ്കോയിസ് ആന്ദ്രെ ലെഫെബ്‌വ്രെ എന്നയാളാണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. ട്രെയിനിൽ നിന്ന് ഇറങ്ങിയ വയോധികനെ പ്രതി നിലത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. പ്രതിയുടെ ഫോട്ടോ ശനിയാഴ്ച പൊലീസ് പുറത്തുവിട്ടിരുന്നു.