British Columbia, Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Special

ലിസ്റ്റീരിയ: ബിസിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾ തിരിച്ചു വിളിച്ചു

ഓട്ടവ : ലിസ്റ്റീരിയ മലിനീകരണ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിൽ വിതരണം ചെയ്ത നിരവധി ഭക്ഷ്യ ഉൽപന്നങ്ങൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. ബീഫ്, താറാവ്, പന്നിയിറച്ചി, ഉരുളക്കിഴങ്ങ്, കെൽപ്പ്, ലോട്ടസ് റൂട്ട്, ജൂവേ ബ്രാൻഡഡ് മാംസങ്ങളും പച്ചക്കറികളും തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പറയുന്നു.

തിരിച്ചുവിളിച്ച ചില ഉൽപ്പന്നങ്ങൾ ഏപ്രിൽ 19 മുതൽ 23 വരെ ബ്രിട്ടിഷ് കൊളംബിയയിലെ റിച്ച്‌മണ്ടിലുള്ള കിങ്‌വൂ റസ്റ്റോറൻ്റിൽ നിന്നും വിറ്റതായി ഏജൻസി പറയുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹെൽത്ത് കാനഡ അറിയിച്ചു. തിരിച്ചുവിളിച്ച എല്ലാ ഉൽപ്പന്നങ്ങളും ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണമെന്ന് ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.