Breaking news, Canada, Header, Home Banner Feature, Home Banner Slider, Immigration News, International, Latest news, Local, Ontario, Special
രാജ്യാന്തര വിദ്യാർത്ഥികളുടെ ജോലി സമയം സെപ്തംബർ മുതൽ 24 മണിക്കൂർ
ഓട്ടവ : കാനഡയിലെ രാജ്യാന്തര വിദ്യാർത്ഥികളുടെ ജോലി സമയം 24 മണിക്കൂറായി വർധിപ്പിക്കുമെന്ന് ഫെഡറൽ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ. തൊഴിൽ ക്ഷാമം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സെപ്തംബർ മുതൽ നിയമം നടപ്പിൽ വരുമെന്നും മാർക്ക് മില്ലർ പ്രഖ്യാപിച്ചു. എന്നാൽ, സെപ്തംബർ വരെ ജോലി സമയ പരിധി ആഴ്ചയിൽ 20 മണിക്കൂറായിരിക്കും. കോവിഡ് മഹാമാരിക്കാലത്ത് രാജ്യാന്തര വിദ്യാർത്ഥികളുടെ ജോലി സമയം 20 മണിക്കൂറായി ചുരുക്കിയിരുന്നു.
അതേസമയം വേനൽക്കാലത്തും ശീതകാല അവധിക്കാലത്തും സ്കൂളിന് അവധിയായിരിക്കുമ്പോൾ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ കഴിയുന്ന മണിക്കൂറുകൾക്ക് പരിധി ഉണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു.