Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario

യോർക്ക്‌വില്ലിൽ കാറിടിച്ച് ഇ-ബൈക്ക് യാത്രക്കാരൻ മരിച്ചു

ടൊറൻ്റോ : ടൊറൻ്റോയിലെ യോർക്ക്‌വിൽ മേഖലയിൽ കാറിടിച്ച് ഇ-ബൈക്ക് യാത്രക്കാരൻ മരിച്ചു. ഉച്ചക്ക് ഒന്നരയോടെ അവന്യൂ റോഡ്-എൽജിൻ അവന്യൂ പ്രദേശത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതരാവസ്ഥയിൽ 30 വയസ്സുള്ള യുവാവിനെ കണ്ടെത്തി. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശത്തെ റോഡുകൾ അടച്ചു.