യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നിരക്ക് വർധിപ്പിച്ച് മൺട്രിയോൾ ട്രാൻസിറ്റ്
മൺട്രിയോൾ : യാത്രക്കാർ ശ്രദ്ധിക്കുക, മൺട്രിയോൾ മേഖലയിൽ ജൂലൈ ഒന്ന് മുതൽ നിരക്ക് വർധിപ്പിക്കുമെന്ന് മൺട്രിയോൾ റീജൻ ട്രാൻസിറ്റ് അതോറിറ്റിയായ ARTM. മൂന്ന് ശതമാനമായിരിക്കും നിരക്ക് വർധന. ഇതോടൊപ്പം പ്രതിമാസ പാസ് നിരക്കും വർധിപ്പിക്കും.
- സോൺ എ (മൺട്രിയോൾ ദ്വീപ്) : 97 ഡോളറിൽ നിന്നും 100 ഡോളർ
- സോൺ എബി (മൺട്രിയോൾ മുതൽ ലാവൽ, ലോംഗ്യുവിൽ) : 155 ഡോളറിൽ നിന്നും 160 ഡോളറിലേക്ക്
- സോൺ എബിസി (മൺട്രിയോൾ മുതൽ നോർത്ത്, സൗത്ത് ഷോർസ്) : 190 ഡോളറിൽ നിന്നും 196 ഡോളറിലേക്ക്
അതേസമയം മെട്രോ പാസ് നിരക്ക് 3.75 ഡോളർ ആയി തുടരും. എന്നാൽ 10-ടിക്കറ്റ് പാക്കേജ് നിരക്ക് 75 സെൻറ് ഉയർന്ന് 33.25 ഡോളറിലെത്തും. സോൺ എബി, എബിസി, എബിസിഡി എന്നിവിടങ്ങളിലെ യാത്രാ നിരക്ക് യഥാക്രമം 25 സെൻ്റ് വീതം വർധിച്ച് 4.75 ഡോളർ, 7 ഡോളർ, 9.50 ഡോളർ എന്നിങ്ങനെയാകും.