Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

മഴ നനഞ്ഞ് ഏപ്രിൽ: ടൊറൻ്റോയിൽ പെയ്തത് 135.1 മില്ലിമീറ്റർ മഴ

ടൊറൻ്റോ : 32 വർഷത്തിനിടയിൽ ടൊറൻ്റോയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഴയുള്ള മാസമായി ഏപ്രിൽ. 1992-ൽ ഏപ്രിലിൽ രേഖപ്പെടുത്തിയ 133.4 മില്ലിമീറ്ററിനെ മറികടന്ന് ഈ ഏപ്രിലിൽ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 135.1 മില്ലിമീറ്റർ മഴ പെയ്തതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ മാസത്തെ ശരാശരി മഴ ഏകദേശം 78 മില്ലീമീറ്ററാണെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. ഇന്ന് നഗരത്തിൽ വീണ്ടും മഴ എത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. പകൽ സമയത്തെ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉയർന്ന താപനില തുടരും. എന്നാൽ, ശനിയാഴ്ച്ച മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു. ഞായറാഴ്ചയും മേഘാവൃതമായിരിക്കും.

താപനില മൈനസ് ഡിഗ്രി സെൽഷ്യസായി കുറഞ്ഞതോടെ കഴിഞ്ഞ ആഴ്‌ച രണ്ട് ദിവസം, ടൊറൻ്റോയിൽ മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ഘട്ടത്തിൽ താപനില കാറ്റിനൊപ്പം മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ആയി അനുഭവപ്പെട്ടിരുന്നു.