മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്
മണിപ്പൂരിൽ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് റീപോളിങ്.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പുര്‍ ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിങ് നടത്തിയിരുന്നു. അതേ സമയം ഒന്നാംഘട്ട പോളിങ് തുടങ്ങിയ ശേഷം സംഘര്‍ഷങ്ങളില്‍ 4 പേര്‍ കൊല്ലപെട്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മണിപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്.