Canada, Header, Home Banner Feature, Home Banner Slider, Latest news

ബാരി ഹൈവേ 400ല്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വെളളിയാഴ്ച വൈകുന്നേരം ബാരി ഹൈവേ 400ല്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ആദ്യം രണ്ട് വാഹനങ്ങള്‍ തമ്മില്‍ കുട്ടിയിടിച്ചുണ്ടായ അപകടമാണ് പിന്നീട് കൂടുതല്‍ കൂട്ടിയിടിയിലേക്ക് മാറിയതെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍പെട്ട ഒരു വാഹനം സെന്റര്‍ മീഡിയന്‍ മറികടന്ന് എതിര്‍ ദിശയില്‍ പോവുകയായിരുന്ന പിക്കപ്പ് ട്രക്കില്‍ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ മിസിസ്സാഗ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. പിക്കപ്പ് ട്രക്ക് ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുളളവര്‍ പൊലീസിന് കൈമാറണമെന്നും പൊലീസ് അറിയിച്ചു.