ഫ്രഞ്ച് ഭാഷാ സംരക്ഷണം: വൻ നിക്ഷേപവുമായി കെബെക്ക്
കെബെക്ക് സിറ്റി : പ്രവിശ്യയിൽ ഫ്രഞ്ച് ഭാഷ സംരക്ഷിക്കുന്നതിനായി 603 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് കെബെക്ക് ഫ്രഞ്ച് ഭാഷാ മന്ത്രി ജീൻ-ഫ്രാൻസ്വ റോബർജ് പ്രഖ്യാപിച്ചു. ഫ്രഞ്ച് അറിയുന്ന സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണം വർധിപ്പിക്കൽ, ഫ്രഞ്ചിൽ ബിരുദം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസാവകാശം നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുക എന്നിവ ഉൾപ്പെടെ ഒമ്പത് ഇന ഭാഷാ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
പ്രവിശ്യയിൽ ഫ്രഞ്ച് ഭാഷയുടെ ഭാവി സുരക്ഷിതമാക്കാൻ ഇതിനകം നടപ്പിലാക്കിയതോ നടപ്പിലാക്കാനുള്ളതോ ആയ പദ്ധതികൾ അതിവേഗം പൂർത്തിയാക്കാൻ പുതിയ ധനസഹായം സഹായിക്കുമെന്ന് ജോയ-ഫ്രാൻസ്വ റോബർജ് വ്യക്തമാക്കി. ഇമിഗ്രേഷൻ മന്ത്രി ക്രിസ്റ്റീൻ ഫ്രെച്ചെറ്റ്, സാംസ്കാരിക മന്ത്രി മാത്യു ലാകോംബെ, ഉന്നത വിദ്യാഭ്യാസ മന്ത്രി പാസ്കൽ ഡെറി, വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ, ഇൻ്റർനാഷണൽ റിലേഷൻസ് മന്ത്രി മാർട്ടിൻ ബിറോൺ എന്നിവർ ജീൻ-ഫ്രാൻസ്വ റോബർജിനൊപ്പം പദ്ധതി പ്രഖ്യാപനത്തിൽ പങ്കെടുത്തു.