Breaking news, Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

ഫെബ്രുവരിയിൽ യഥാർത്ഥ ജിഡിപി 0.2% ഉയർന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : ജനുവരിയിലെ 0.5% നേട്ടത്തെ തുടർന്ന് ഫെബ്രുവരിയിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം 0.2% ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഗതാഗതത്തിലും വെയർഹൗസിങിലുമുള്ള തിരിച്ചുവരവാണ് ഈ നേട്ടത്തിന് കാരണമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. ഈ പാദത്തിൽ ജിഡിപി 0.6% അല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിൽ 2.5% വളർച്ച നേടിയതായി ഏജൻസി കണക്കാക്കുന്നു.

ഖനനം, എണ്ണ-വാതകം വേർതിരിച്ചെടുക്കൽ മേഖലകൾ വളരുകയും യൂട്ടിലിറ്റീസ്, മാനുഫാക്ചറിംഗ് മേഖലകൾ ചുരുങ്ങുകയും ചെയ്തതിനാൽ ചരക്ക് ഉൽപ്പാദിപ്പിക്കുന്ന വ്യവസായങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. മൊത്തത്തിൽ, ഫെബ്രുവരിയിൽ 20 സെക്ടറുകളിൽ 12 എണ്ണവും നേട്ടത്തിലെത്തി.

അതേസമയം കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയുടെ വേഗം വർഷത്തിൻ്റെ ആദ്യ പാദത്തിൽ മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നു.