‘ഫാഫ..സൂപ്പർ സ്റ്റാർ, എന്തൊരു കില്ലര്‍ പെര്‍ഫോമന്‍സാണ്’; ‘ആവേശ’ത്തിൽ നയൻതാര
ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തെ പ്രശംസിച്ച് നയൻതാര. ഫഹദ് ഫാസിലിൻ്റെ പ്രകടനത്തെയും ജിത്തു മാധവൻ്റെ സംവിധാനത്തെയും പ്രത്യേകം അഭിനന്ദിച്ചായിരുന്നു നയൻസിൻ്റെ കുറിപ്പ്. ഹിപ്സ്റ്റർ, മിഥുൻ, റോഷൻ അങ്ങനെ സിനിമയിലെ ഓരോരുത്തരെയും പേരെടുത്തു പറയുന്നുമുണ്ട് താരം.
ആവേശം ഒരു സിനിമാറ്റിക് വിജയമാണ്. ജിതു മാധവൻ്റെ ഏറ്റവും മികച്ച എഴുത്തിലൂടെ ഭാവിയിലെ കൊമേഷ്യൽ സിനിമകൾക്ക് പാഠമാണ്. ഒരുപാട് ഇഷ്ടപ്പെട്ടു. നിർമ്മാതാക്കളായ നസ്രിയ, അൻവർ റഷീദ് നിങ്ങളുടെ വിജയത്തിൽ സന്തോഷവും അഭിമാനവും. ഏറ്റവും മികച്ച വിഷ്വൽസ് സമീർ താഹിർ, നിങ്ങളാണ് ക്യാമറെയന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല. വിവേക് ഹർഷന് അഭിനന്ദനങ്ങൾ. ഫാഫ… സൂപ്പർ സ്റ്റാർ, എന്തൊരു കില്ലർ പെർഫോമൻസാണ്. മാസ്.. നിങ്ങളുടെ അവിശ്വസനീയമായ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ മറ്റ് മൂന്ന് താരങ്ങൾ, നിങ്ങൾ റോക്ക്സ്റ്റാർസ് ആണ്,- നയൻതാരയുടെ വാക്കുകൾ.
നേരത്തെ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം തിയറ്ററുകളിൽ ആഘോഷമാകുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ജിത്തു മാധവൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ബോക്സ്ഓഫിസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ 120 കോടിയാണ് ആഗോള വ്യാപകമായി ചിത്രം കലക്‌ട് ചെയ്തത്.
ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.