Canada, Header, Home Banner Feature, Home Banner Slider, Latest news, Quebec

പ്രശസ്ത ഫ്രഞ്ച്-കനേഡിയന്‍ ഗായകന്‍ ജീന്‍ പിയേർ ഫെര്‍ലാന്‍ഡ് അന്തരിച്ചു

പ്രശസ്ത ഫ്രഞ്ച്- കനേഡിയന്‍ ഗായകന്‍ ജീന്‍ പിയേർ ഫെര്‍ലാന്‍ഡ് അന്തരിച്ചു. 89 വയസായിരുന്നു. കെബക്കിലെ ലാനൗഡിയര്‍ മേഖലയിലെ സെന്റ്-ഗബ്രിയേല്‍-ഡി-ബ്രാന്‍ഡനിലെ CHSLD ഡെസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘Une chance qu’on s’a’ എന്ന പ്രശസ്ത ഗാനം ജീന്‍ പിയറിയുടെതാണ്.

ജീന്‍ പിയേറിയുടെ മരണവാര്‍ത്ത അറിഞ്ഞ് നിരവധി സംഗീതപ്രേമികളും സഹപ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഗീത ലോകത്തിന് അദ്ദേഹം നല്‍കിയ സംഭവാനകള്‍ ഒരിക്കലും വിസ്മരിക്കാനകാത്തതാണെന്ന് അവര്‍ കുറിച്ചു.

1934 ജൂണ്‍ 24ന് മണ്‍ട്രിയോളില്‍ ജനിച്ച ജീന്‍ പിയേർ 1960 ആണ് തന്റെ സംഗീക ജീവിതം ആരംഭിക്കുന്നത്. ‘Je reviens chez nous’, ‘Un peu plus haut, un peu plus loin.’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നടോടി സംഗീതം, പോപ്പ്, റോക്ക് തുടങ്ങിയവയുടെ മിശ്രിതത്തിലുടെ ശ്രോതാക്കളുടെ മനം കവരാന്‍ ജീന്‍ പിയേർക്ക് കഴിഞ്ഞു.

മികച്ച ഗായകന്‍, 1965 ലെ ഫെസ്റ്റിവല്‍ ഡു ഡിസ്‌ക് ഡി മോണ്‍ട്രിയലില്‍ മികച്ച ഗായകന്‍-ഗാനരചയിതാവ് അവാര്‍ഡ്, 1968ലും 1977ലും ഫ്രാന്‍സിലെ ഗ്രാന്‍ഡ് പ്രിക്‌സ് ഡി എല്‍ അക്കാദമി ചാള്‍സ്-ക്രോസ് തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 2007 ജനുവരിയില്‍, കനേഡിയന്‍ ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.