Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Newfoundland, Ontario, Special

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ട്രക്ക് ഡ്രൈവറെ കിഴക്കൻ ഒൻ്റാരിയോയിൽ കാണാതായി

ഓട്ടവ : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സ്വദേശി ട്രക്ക് ഡ്രൈവറെ കിഴക്കൻ ഒൻ്റാരിയോയിൽ കാണാതായതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവറായ ബ്രയാൻ ലുഷ് (51)നെയാണ് കാണാതായത്. ഇയാളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പൊലീസ്.

ബുധനാഴ്ചയാണ് ബ്രയാൻ ലുഷ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടതെന്നും പിന്നീട് മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഒൻ്റാരിയോ കോൺവാളിന് സമീപം സമ്മർടൗണിലെ കൗണ്ടി റോഡ് 27-ലെ പെട്രോൾ പമ്പിലാണ് ട്രക്കിൻ്റെ ജിപിഎസ് ട്രാക്ക് ചെയ്തതെന്ന് ബ്രയാൻ്റെ കുടുംബം പറയുന്നു. അദ്ദേഹത്തിൻ്റെ ട്രക്ക് പിന്നീട് പൊലീസ് കണ്ടെത്തിയെങ്കിലും ബ്രയനെ കാണാതായി.

ഏപ്രിൽ 24 ന് വൈകിട്ട് നാലരയോടെ ബ്രയാൻ തൻ്റെ ട്രക്കിൽ നിന്ന് പെട്രോൾ പമ്പിൽ ഇറങ്ങി ട്രക്കിൻ്റെ മുൻഭാഗത്തേക്ക് നടക്കുന്നത് നിരീക്ഷണ വിഡിയോയിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. എന്നാൽ, പിന്നീട് ബ്രയാനെ ആരും കണ്ടിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. നീല ഹൂഡിയും ജീൻസും ബോൾ ക്യാപ്പും ധരിച്ചിരുന്ന ബ്രയാനെ കണ്ടെത്താനുള്ള ശ്രമത്തിൽ ഒപിപി നായകളും ഡ്രോണുകളും ഉൾപ്പെടെ പ്രദേശത്ത് തിരച്ചിൽ നടത്തി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സ്റ്റോർമോണ്ട്, ഡണ്ടാസ്, ഗ്ലെൻഗാരി OPP ഡിറ്റാച്ച്‌മെൻ്റിനെ 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അഭ്യർത്ഥിച്ചു.