നോർത്ത് യോർക്ക് സ്‌കൂളിൽ ബോംബ് ഭീഷണി
ടൊറൻ്റോ : നോർത്ത് യോർക്കിലെ സ്‌കൂളിൽ ബോംബ് ഭീഷണി ലഭിച്ചതായി ടൊറൻ്റോ പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബ്ലാക്ക് ക്രീക്ക്-മേപ്പിൾ ലീഫ് ഡ്രൈവ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാമിനേഡ് കോളേജ് സ്‌കൂളിനാണ് ഓൺലൈൻ വഴി ബോംബ് ഭീഷണി ലഭിച്ചത്.
സ്‌കൂൾ അടച്ചുപൂട്ടി സുരക്ഷിതമാക്കി. സംശയാസ്പദമായ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.