നോർത്ത് കാരൊലൈനയിൽ പൊലീസുകാർക്ക് നേരെ വെടിവെയ്പ്പ്
നോർത്ത് കാരൊലൈനയിലെ ഷാർലറ്റിൽ പൊലീസുകാർക്ക് നേരെ വെടിവെയ്പ്പ്. ഗാൽവേ ഡോ 5000 ബ്ലോക്കിലാണ് സംഭവം. ഒരു കേസിന്റെ ഭാഗമായി അന്വേഷണം നടത്തി വരുകയായിരുന്ന വിവിധ ഏജൻസികളിൽ നിന്നുള്ള യുഎസ് മാർഷൽസ് ടാസ്‌ക് ഫോഴ്‌സിനു നേരെ അപ്രതീക്ഷിതമായി വെടിവെയ്പ്പ് നടക്കുകയായിരുന്നു. അപകടത്തിൽ ഒന്നിലധികം ഉദ്യോഗസ്ഥർക്ക് വെടിയേറ്റു.
പ്രദേശത്ത് പൊലീസ് ടീം അന്വേഷണം ആരംഭിച്ചു. സ്ഥലം ഇപ്പോഴും പൊലീസിന്‍റെ നിയന്ത്രണത്തിലാണ്. സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള പല റോഡുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അന്വേഷണത്തോട് ആളുകൾ സഹകരിക്കണമെന്ന് ഷാർലറ്റ്-മെക്ക്ലെൻബർഗ് പൊലീസ് ഡിപ്പാർട്ട്മെൻ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.
മേയർ വി ലൈൽസ് സംഭവത്തെ ഗൗരവമായി തന്നെ കാണുന്നുവെന്നും അന്വേഷണത്തിന് ഉത്തരവ് നൽകിയതായും, സിറ്റി ഓഫ് ഷാർലറ്റ് വക്താവ് ലോറൻസ് കോർലി പറഞ്ഞു.