Alberta, British Columbia, Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Manitoba, Saskatchewan, Special
നെറ്റ്‌വർക്ക് തകരാർ: ലണ്ടൻ ഡ്രഗ്‌സ് സ്റ്റോറുകൾ അടച്ചു
വൻകൂവർ : നെറ്റ്‌വർക്ക് തകരാർ കാരണം പടിഞ്ഞാറൻ കാനഡയിലുടനീളമുള്ള ലണ്ടൻ ഡ്രഗ്‌സിൻ്റെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടി. ഫാർമസി, റീട്ടെയിൽ ശൃംഖലയുടെ 79 സ്റ്റോറുകൾ എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല.
സ്റ്റോറുകളിലെ എല്ലാ സിസ്റ്റങ്ങളും പ്രവർത്തനരഹിതമായി. ഇതോടെ സ്റ്റോറുകൾക്ക് തൽക്കാലം ഇടപാടുകളൊന്നും പ്രോസസ്സ് ചെയ്യാൻ കഴിയില്ലെന്ന് ലണ്ടൻ ഡ്രഗ്‌സ് വക്താവ് അറിയിച്ചു. നെറ്റ്‌വർക്ക് തകരാറിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഐടി ടീം അന്വേഷിക്കുകയാണെന്നും വക്താവ് പറഞ്ഞു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിലെ ലണ്ടൻ ഡ്രഗ്‌സ് സ്റ്റോറുകളാണ് അടച്ചിരിക്കുന്നത്.