Header, Home Banner Feature, Home Banner Slider, India

ദിനേശ് കുമാർ ത്രിപാഠി പുതിയ ഇന്ത്യൻ നാവികസേന മേധാവി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറൽ ആർ ഹരികുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം. എത് സാഹചര്യത്തിലും എത് മേഖലയിലും രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനയ്ക്ക് സാധിക്കുമെന്ന് ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു.

പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആണ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനാ മേധാവി സ്ഥാനം ഒഴിഞ്ഞത്. രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തെ നാവികസേനാ സേവന ജീവിതത്തിന് ഉടമയാണ് ദിനേശ് കുമാർ ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ പ്രവേശിച്ചത്. കമ്യൂണിക്കേഷൻ ആൻ്റ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ്. ഐ എൻ എസ് വിനാഷിൻ്റെ കമാൻഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്