തീവ്രവാദബന്ധം: റഷ്യയിൽ 2 മാധ്യമപ്രവർത്തകർ ജയിലിൽ
തീവ്രവാദബന്ധമാരോപിച്ച് റഷ്യയിൽ 2 ജേണലിസ്റ്റുകൾ അറസ്റ്റിലായി. ഫോബ്‍സ് മാഗസിൻ റഷ്യൻ പതിപ്പിന്റെ ലേഖകനായ സെർഗെയ് കരെലിൻ മിംഗസോവ്, ഫ്രീലാൻസ് ജേണലിസ്റ്റായ കോൻസ്റ്റന്റിൻ ഗാബോവ് എന്നിവരാണ് അറസ്റ്റിലായത്.
![](http://mcnews.ca/wp-content/uploads/2023/08/Santhosh-Jacob.jpg)
വാർത്താ ഏജൻസികളായ അസോഷ്യേറ്റഡ് പ്രസ്, റോയിട്ടേഴ്സ് അടക്കം മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ഗാബോവിന് റഷ്യ– ഇസ്രയേൽ ഇരട്ട പൗരത്വമുണ്ട്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണു കരെലിനെതിരായ മുഖ്യആരോപണം.