Canada, Header, Home Banner Feature, Home Banner Slider, Ontario

തീപിടിത്തം: ടൊറന്റോയിൽ ഒരാൾക്ക് പരുക്ക്

ടൊറന്റോ : ടൊറൻ്റോയുടെ പടിഞ്ഞാറൻ ഭാഗത്തെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരുക്കേറ്റു. ട്രെത്‌വീ ഡ്രൈവിനും ബ്ലാക്ക് ക്രീക്ക് ഡ്രൈവിനും സമീപമുള്ള അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.

പരുക്കേറ്റയാളെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് അപ്പാർട്ട്‌മെന്റിലെ താഴത്തെ നില ഒഴിപ്പിച്ചതായി ടൊറന്റോ പൊലീസ് പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.