Canada, Header, Home Banner Feature, Home Banner Slider, Immigration News, International, Latest news, Local, Ontario, Special

ഡീപോർട്ട്: ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ടിൽ മാറ്റം വരുത്തുന്നു

ഓട്ടവ : കാനഡയിൽ നിന്നുള്ള നാടുകടത്തൽ പ്രക്രിയ വേഗത്തിലാക്കാൻ അഭയ ക്ലെയിം സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഫെഡറൽ ഗവൺമെൻ്റ്. 2024 ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ച നിർദിഷ്ട ഭേദഗതികൾ വൈകാതെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. നാടുകടത്തൽ വേഗത്തിൽ ആക്കാനും കാര്യക്ഷമമാക്കുന്നതിനുമായി ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ടിൽ മാറ്റങ്ങൾ വരുത്തും.

അഭയ സംവിധാനത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ പുതിയ നടപടികൾ സഹായിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പറയുന്നു. ഈ വർഷം മാർച്ച് മുതൽ 46,736 പേർ കാനഡയിൽ അഭയം തേടിയതായി ഐആർബി അറിയിച്ചു. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 62% വർധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ബാക്ക്‌ലോഗ് 186,000 ആണെന്ന് ഏജൻസി പറയുന്നു. അപേക്ഷകരുടെ എണ്ണം കുതിച്ചുയരുന്നതിനനുസരിച്ച്, അഭയം തേടുന്നവരുടെ കാത്തിരിപ്പ് നീളും.