Breaking news, Canada, Header, Home Banner Feature, Home Banner Slider, Latest news

ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം: പ്രതിഷേധമറിയിച്ച് ഇന്ത്യ

കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ വിഘടനവാദ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.

കാനഡയിലെ പരിപാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ ഇന്ത്യൻ ഗവൺമെൻ്റ് ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും അറിയിച്ചു. വിഘടനവാദം, തീവ്രവാദം, അക്രമം എന്നിവയ്ക്ക് കാനഡയിൽ നൽകിയിട്ടുള്ള രാഷ്ട്രീയ ഇടം ഒരിക്കൽ കൂടി വ്യക്തമാകുന്നതായി ഇന്ത്യ ആരോപിച്ചു.‌ ഇത്തരം കാര്യങ്ങൾ ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുക മാത്രമല്ല, കാനഡയിൽ അക്രമത്തിൻ്റെയും ക്രിമിനലിസത്തിൻ്റെയും അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം പൗരന്മാർക്കും ദോഷകരമായി ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.